09:05am 03 October 2026
NEWS
ചൈനീസ് സെറാമിക്സിന്റെയും സമുദ്രവ്യാപാരത്തിന്റെയും ചരിത്രമുണർത്തി ഖത്തർ നാഷണൽ മ്യൂസിയത്തിൽ പ്രദർശനം ഒക്ടോബർ 26 മുതൽ
01/10/2026  05:24 PM IST
nila
ചൈനീസ് സെറാമിക്സിന്റെയും സമുദ്രവ്യാപാരത്തിന്റെയും ചരിത്രമുണർത്തി ഖത്തർ നാഷണൽ മ്യൂസിയത്തിൽ പ്രദർശനം ഒക്ടോബർ 26 മുതൽ

 

 

​ദോഹ: ചൈനീസ് സെറാമിക്‌സ് നിർമ്മാണത്തിന്റെയും പുരാതന സമുദ്രവ്യാപാരത്തിന്റെയും ആയിരത്തിലധികം വർഷത്തെ ചരിത്രം പ്രമേയമാക്കി ഖത്തർ മ്യൂസിയംസ് പുതിയ എക്‌സിബിഷൻ സംഘടിപ്പിക്കുന്നു. 'ബോട്ട്‌സ് ഫ്ലോട്ടിംഗ് അഫാർ: ദി മാരിടൈം ട്രേഡ് ഓഫ് എൻഷ്യന്റ് ചൈനീസ് സെറാമിക്‌സ്' (Boats Floating Afar: The Maritime Trade of Ancient Chinese Ceramics) എന്ന് പേരിട്ടിരിക്കുന്ന പ്രദർശനം ഒക്ടോബർ 26 മുതൽ ഖത്തർ നാഷണൽ മ്യൂസിയത്തിൽ (NMoQ) പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. 2027 ഫെബ്രുവരി 15 വരെ പ്രദർശനം നീണ്ടുനിൽക്കും.
​2016-ലെ ഖത്തർ-ചൈന സാംസ്‌കാരിക വർഷത്തിന്റെ (Year of Culture) തുടർച്ചയായാണ് ഈ പ്രദർശനം ഒരുക്കിയിരിക്കുന്നത്. ചൈനയിലെ നാഷണൽ മ്യൂസിയത്തിൽ നിന്നുള്ള 120-ലധികം അപൂർവ്വ വസ്തുക്കളും ഖത്തർ മ്യൂസിയംസിന്റെ ശേഖരത്തിലുള്ള നിർമ്മിതികളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ടാങ് രാജവംശം മുതൽ ചിങ് രാജവംശം വരെയുള്ള (ക്രി.വ. 618-1911) ചൈനീസ് പാത്രങ്ങൾ, പ്ലേറ്റുകൾ, ജാറുകൾ എന്നിവ ഇതിൽ ദൃശ്യമാകും.
​നാഷണൽ മ്യൂസിയം ഓഫ് ഖത്തർ ഡയറക്ടർ ഷെയ്ഖ് അബ്ദുൽ അസീസ് ബിൻ ഹമദ് അൽതാനി, നാഷണൽ മ്യൂസിയം ഓഫ് ചൈന ഡയറക്ടർ ലുവോ വെൻലി എന്നിവരുടെ പങ്കാളിത്തത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരിക ബന്ധം കൂടുതൽ ശോഭിതമാക്കുന്നതാണ് ഈ സംരംഭം.
​ഇന്തോനേഷ്യയിലെ ജാവ കടലിൽ തകർന്ന പത്താം നൂറ്റാണ്ടിലെ സിറെബൺ (Cirebon) കപ്പലിൽ നിന്ന് ലഭിച്ച പുരാവസ്തുക്കളും, ഖത്തറിൽ നടത്തിയ ഖനനത്തിനിടയിൽ കണ്ടെടുത്ത ചൈനീസ് മൺപാത്ര കഷണങ്ങളും പ്രദർശനത്തിലെ പ്രധാന ആകർഷണങ്ങളിൽ ചിലതാണ്. ഖത്തറിന്റെയും ചൈനയുടെയും സാംസ്‌കാരിക-വ്യാപാര ചരിത്രബന്ധങ്ങൾ അടുത്തറിയാൻ ഈ പ്രദർശനം സഹായകമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img